പഞ്ചായത്ത്

കണ്ണൂര്‍ ജില്ലയില്‍, തളിപ്പറമ്പ് താലൂക്കില്‍, തളിപ്പറമ്പ് ബ്ളോക്കിലാണ് കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുറുമാത്തൂര്‍, പന്നിയൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിനു 50.79 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 20 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ചപ്പാരപ്പടവ്, ചെങ്ങളായി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ചെങ്ങളായി, മയ്യില്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മയ്യില്‍ പഞ്ചായത്തും, തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, പരിയാരം, ചപ്പാരപ്പടവ് പഞ്ചായത്തുകളുമാണ്. 1954-ല്‍ രൂപീകരിക്കപ്പെട്ട കുറുമാത്തൂര്‍, മുയ്യം, പന്നിയൂര്‍ എന്നീ മൂന്നു പഞ്ചായത്തുകള്‍, 1960-ലെ കേരള പഞ്ചായത്ത് നിയമം നടപ്പായ ശേഷം ഏകീകരിച്ചുകൊണ്ട് ഇന്നത്തെ കുറുമാത്തൂര്‍ പഞ്ചായത്ത് രൂപീകൃതമാകുകയും ചെയ്തു....

എസ് പി രമേശൻ

പ്രസിഡൻ്റ്

അനിത സി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹൈദരാലി കെ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രമ്യ വി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കാനായി രാജൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പവിത്രൻ എം വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം  : തളിപ്പറമ്പ്  താലൂക്ക്, കണ്ണൂർ ജില്ല,  കേരളം.വാര്‍ഡുകള്‍    : 20 ,  നിയമസഭാ മണ്ഡലം : തളിപ്പറമ്പ്  ലോകസഭാ മണ്ഡലം : കണ്ണൂർ  വില്ലേജുകള്  : പന്നിയൂർ , കുറുമാത്തൂർ ‍ആകെ ജനസംഖ്യ (2011)  :  31,023വിസ്തീർണ്ണം   : 26.26 ച.കി.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം : കുറുമാത്തൂര്‍ ഗ്രാമം കോലത്തിരി (ചിറക്കല്‍) രാജവംശത്തിന്റെ അധീനതയിലുണ്ടായിരുന്നു. 1792ലെ ശ്രീരംഗപട്ടണം ഉടമ്പടിക്ക് ശേഷം പ്രദേശം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലായി. ബ്രിട്ടീഷുകാരുടെ നികുതി വ്യവസ്ഥ ജന്മിമാരുടെ അധികാരം ശക്തമാക്കി; കര്‍ഷകര്‍ ചൂഷണത്തിന് ഇരയായി. എ.കെ.ജി., വിഷ്ണുഭാരതീയന്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ കര്‍ഷക സമരങ്ങള്‍ ശക്തമായി. വാശി, നുരി, മുക്കാല്‍, ഒഴിപ്പിക്കല്‍ തുടങ്ങിയ ജന്മി പീഡനങ്ങള്‍ക്കെതിരെ ജനങ്ങള്‍ സംഘടിച്ചു. അയിത്തത്തെയും സാമൂഹിക അനാചാരങ്ങളെയും എതിര്‍ത്തുള്ള നവോത്ഥാന പ്രവര്‍ത്തനങ്ങളും നടന്നു. ആദ്യം ഹിന്ദുക്കളും മുസ്ലീങ്ങളും മാത്രം താമസിച്ചിരുന്ന ഗ്രാമം മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയായിരുന്നു. കൃഷിയാണ് പ്രധാന ഉപജീവനം; നെല്ല്, തേങ്ങ, കുരുമുളക്, പച്ചക്കറികള്‍ തുടങ്ങിയവ കൃഷി ചെയ്തു. 1905-ല്‍ ആരംഭിച്ച കരിമ്പം കാര്‍ഷിക ഗവേഷണ കേന്ദ്രം...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 11, 2026

ജൈവവൈവിദ്ധ്യ സംരക്ഷണ പുരസ്ക്കാരം

ജൈവവൈവിദ്ധ്യ സംരക്ഷണ പുരസ്ക്കാരം - സംസ്താനതലത്തിൽ ഒന്നാം സ്ഥാനം കുറുമാത്തൂർ ഗ്രാമപഞ്ചായത്തിന്

പുതിയ വാർത്ത