കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് 'ബീക്കൺ ടൗൺ' പദ്ധതി ബെയ്സ് ലൈൻ സർവ്വേ
September 28, 2026
ബീക്കൺ ടൌൺ ബെയ്സ്ലൈൻ സർവേ നടത്തി
കുറുമാത്തൂർ: ഗ്രാമ പഞ്ചായത്തി ലെ ബീക്കൺ ടൌൺ ആയ കുറുമാത്തൂർ പൊക്കുണ്ടിൽ ബെയ്സ് ലൈൻ സർവ്വേക്ക് തുടക്കമായി. ജില്ലയിലെ പട്ടണങ്ങളെ വൃത്തിയും ഭംഗിയുമുള്ളവയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായാണ് ടൗൺ സർവ്വേ. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഒരു പ്രധാന പട്ടണത്തെ മാതൃകാ ടൗൺ ആക്കി മാറ്റുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. ഒക്ടോബർ രണ്ടു വരെ നീളുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ എളുപ്പത്തിൽ പൂർത്തിയാക്കാൻ പറ്റുന്ന ശുചിത്വ, മാലിന്യ സംസ്കരണ, സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കും. കുറുമാത്തൂർ പൊക്കുണ്ട് ടൗണിൽ 500 മുതൽ ഒരു കിലോമീറ്റർ വരെ ചുറ്റളവിലുള്ള പ്രദേശമാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുന്നത്. നിലവിലെ ശുചിത്വ നിലവാരം അളക്കുന്നതിനായി പദ്ധതി പ്രദേശത്ത് ബെയ്സ്ലൈൻ സർവേ നടത്തുന്നതാണ് ആദ്യപടി. ഇതിന്റെ അടിസ്ഥാനത്തിൽ ശുചിത്വ പ്രശ്നങ്ങളും അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകളും കണ്ടെത്തി അടിയന്തര കർമ്മപദ്ധതി തയ്യാറാക്കും. മാലിന്യം വലിച്ചെറിയുന്നതും ദുർഗന്ധമുള്ളതുമായ സ്ഥലങ്ങൾ കണ്ടെത്തി ശുചീകരിക്കൽ, പൊതുശുചിമുറികൾ പ്രവർത്തനക്ഷമമാക്കൽ, മാലിന്യശേഖരണവും സംസ്കരണവും ശക്തിപ്പെടുത്തൽ, അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യൽ തുടങ്ങിയ വർത്തനങ്ങൾ ഈ ഘട്ടത്തിൽ നടപ്പിലാക്കും. ജനകീയ പങ്കാളിത്തത്തോടെ ക്ലീനിങ് ഡ്രൈവുകളും സംഘടിപ്പിക്കും. ബീക്കൺ ടൗൺ പദ്ധതിയുടെ അടിസ്ഥാനത്തിൽ ശുചിത്വ നിലവാരം വിലയിരുത്താൻ മൂല്യനിർണയ സംവിധാനം ഏർപ്പെടുത്തും. പഞ്ചായത്ത് പ്രസിഡന്റ് എസ്. പി രമേശൻ മാസ്റ്റർ ചെയർമാനായി രൂപീകരിച്ച പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനം പുരോഗമിക്കുന്നത്. പഞ്ചായത്ത് തലത്തിൽ യോഗം ചേരുകയും മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കുറുമാത്തൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പവർ ബ്രിഗേഡ് വളണ്ടിയർമാർ നടത്തിയ ബേയ്സ് ലൈൻ സർവ്വെ പഞ്ചായത്ത് പ്രസിഡന്റ് എസ്. പി രമേശൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാനായി രാജൻ, വാർഡ് മെമ്പർമാരായ നൗഷാദ് പുതുക്കണ്ടം, ബാലചന്ദ്രൻ മാസ്റ്റർ, ജുബൈരിയ ടീച്ചർ, ശുചിത്വ മിഷൻ ആർ.പി സുജന, വി.ഇ .ഒ എൻ .മുഹമ്മദ് ബഷീർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ രമ്യ. ടി, ജിവിഎച്ച് എസ് എസ് കുറുമാത്തൂർ അധ്യാപകരും സൗഹൃദ കോ ഓർഡിനേറ്റർ മാരുമായ പുരുഷോത്തമൻ ഒ.വി, ഷീബ കെ ഒ , തുടങ്ങിയവർ നേതൃത്വം നൽകി