വാർഷിക പദ്ധതി

കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത്  വാർഷിക പദ്ധതി  പഞ്ചായത്തിൻ്റെ ഒരു സാമ്പത്തിക വർഷത്തിനുള്ള വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും സമയബദ്ധമായി നടപ്പാക്കുന്നതിനായി തയ്യാറാക്കുന്ന ഔദ്യോഗിക വികസനരേഖയാണ്. ഗ്രാമത്തിൻറെ  ആവശ്യങ്ങൾ പരിഗണിച്ച് കുടിവെള്ളം, റോഡ് വികസനം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, കാർഷിക വികസനം, വനിതാ-യുവജന ക്ഷേമം തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകി പദ്ധതികൾ ഉൾപ്പെടുത്തുന്നു. ജനപങ്കാളിത്തത്തോടെ ഗ്രാമസഭകളിലൂടെ നിർദേശങ്ങൾ ശേഖരിച്ച് സുതാര്യവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ടാണ് വാർഷിക പദ്ധതി രൂപീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നത്.